Connect with us

Kannur

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സി ഐ ടി യു സംഘടന രൂപവത്കരിക്കുന്നു

Published

|

Last Updated

കണ്ണൂര്‍: കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ സംഘടിപ്പിക്കാന്‍ സി ഐ ടി യു രംഗത്തിറങ്ങുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 25 ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് കേരളത്തിലെ തൊഴിലാളികളുടെ നാലിലൊന്ന് ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ചുവരുന്നതായാണ് സൂചന. കെട്ടിട നിര്‍മാണം, വാണിജ്യം, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, പ്ലൈവുഡ് ഫാക്ടറികള്‍ തുടങ്ങിയ നിരവധി മേഖലകളിലായി ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നു. എറണാകുളത്ത് പ്ലൈവുഡ് ഫാക്ടറികളില്‍ മാത്രം ഒരു ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ സംഘടിപ്പിക്കാന്‍ സി ഐ ടി യു ശ്രമമാരംഭിക്കുന്നത്. ഇപ്പോള്‍ തന്നെ ചില സ്ഥലങ്ങളില്‍ തൊഴിലാളി സംഘടനകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അംഗങ്ങളായിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുന്നത് ഗൗരവമായി തന്നെ സി ഐ ടി യു കാണുമെന്ന് സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.