യുഡിഎഫിലെ കക്ഷികളെ ചാക്കിട്ടുപിടിക്കാന്‍ ഇടത് ശ്രമം:തങ്കച്ചന്‍

Posted on: April 1, 2013 4:00 pm | Last updated: April 1, 2013 at 5:25 pm

pp-thankachan

തിരുവനന്തപുരം:യുഡിഎഫ് ഘടക കക്ഷികളെ ചാക്കിട്ടുപിടിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണി വിടാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഒരു കക്ഷിയും അങ്ങിനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎംപി നേതാവ് എം.വി.രാഘവനെ രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.ഈ പശ്ചാത്തലത്തിലാണ് തങ്കച്ചന്റെ പ്രതികരണം.

ALSO READ  വൈറസിനെ വെല്ലുവിളിച്ച ലോകത്തെ ഏക രാഷ്ട്രീയ മുന്നണിയാണ് യു ഡി എഫ് എന്ന് തോമസ് ഐസക്