കാര്‍ട്ടൂണ്‍ മത്സരത്തിനുള്ള അവസാന തീയതി ഇന്ന്

Posted on: April 1, 2013 3:13 pm | Last updated: April 1, 2013 at 3:13 pm

ദോഹ: ദോഹ സെന്റര്‍ ഫോര്‍ മീഡിയാ ഫ്രീഡം സംഘടിപ്പിച്ച പ്രഥമ കാര്‍ട്ടൂണ്‍ മല്‍സരത്തിനുള്ള അവസാന തീയതി ഏപ്രില്‍ ഒന്നാക്കി പുതുക്കി നിശ്ചയിച്ചു.
ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് മൂന്നിന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 2012ലും 2013ലും ലോകത്ത് പത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് മത്സരത്തിന്റ പ്രമേയം. ധീരന്‍മാരായ കാര്‍ട്ടൂണിസ്റ്റുകളെ ആദരിക്കും. ആദ്യത്തെ മൂന്നുസ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1000, 800 ഡോളറുകള്‍ സമ്മാനം ലഭിക്കുന്നതായിരിക്കും. ഏപ്രില്‍ 20ന് ഇക്കാര്യം വിജയികളെ ഇ മെയില്‍ വഴി അറിയിക്കുന്നതായിരിക്കും. സെന്റര്‍ ഡയറക്ടര്‍ ജാന്‍ ക്യൂലന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ നിര്‍ണയ സമിതിയായിരിക്കും പുരസ്‌കാരം നിശ്ചയിക്കുക. അറബിയിലോ ഇംഗ്ലീഷിലോ ആയിരിക്കണം കാര്‍ട്ടൂണുകള്‍.