ദോഹ: കഴിഞ്ഞദിവസം ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ഹൗസില്‍ പരാതികളുടെ പ്രവാഹം. പരാതികള്‍ തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബിസിനസ് വിസയില്‍ തൊഴില്‍ ചെയ്തതിനാല്‍ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാത്തവര്‍ പരാതിയുമായി വന്നിരുന്നു. ഇതില്‍ അധികവും ഉത്തരേന്ത്യക്കാരാണ്. തങ്ങളുടെ കയ്യില്‍ നിന്ന് വെള്ളപ്പേപ്പര്‍ ഒപ്പിട്ട് എഴുതി വാങ്ങി എന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇവരുടെ പ്രശ്‌നം ഗൗരവം നിറഞ്ഞതാണെന്ന് അംബാസഡര്‍ പറഞ്ഞു. വിഷയത്തില്‍ കമ്പനിയോട് വിശദീകരണം ചോദിക്കും എന്നും അംബാസഡര്‍ അറിയിച്ചു.