അനധികൃത മണ്ണെടുപ്പ്: വാര്‍ത്ത ശേഖരിക്കാന്‍എത്തിയ ‘സിറാജ്’ ലേഖകന് മര്‍ദനം

Posted on: April 1, 2013 12:45 pm | Last updated: April 9, 2013 at 8:54 am

siraj copyകോഴിക്കോട്: അനധികൃത മണ്ണെടുപ്പിന്റെ വാര്‍ത്തയെടുക്കാനെത്തിയ സിറാജ് ലേഖകന് മര്‍ദനം. മാവൂര്‍ ലേഖകന്‍ പി ടി മുഹമ്മദിനാണ് കളിമണ്‍ മാഫിയയുടെ മര്‍ദനമേറ്റത്. ചാലിയാറിന്റെ തീരത്ത് കായലം പള്ളിത്താഴത്ത് വാര്യപ്പാടത്താണ് അനധികൃത കളിമണ്ണ് ഖനനം നടക്കുന്നത്. ഇതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഈ വാര്‍ത്ത ശേഖരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
കളിമണ്‍ ഖനനം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അറുപതിനായിരം രൂപ വിലവരുന്ന ക്യാമറ അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പരുക്കേറ്റ പി ടി മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.