ആലിപ്പറമ്പിലും ചോക്കാടിലും ഭവന പദ്ധതിക്ക് ഒരു കോടി

Posted on: April 1, 2013 10:57 am | Last updated: April 1, 2013 at 10:57 am

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭവന പദ്ധതിക്ക് മുന്‍തൂക്കം നല്‍കി വൈസ് പ്രസിഡന്റ് പി ആഇശക്കുട്ടി ബജറ്റ് അവതരിപ്പിച്ചു. ഭവന പദ്ധതിക്ക് ഒരു കോടി, ഗ്രാമീണ റോഡുകള്‍ക്ക് 1.25 കോടിയും ജീവകാരുണ്യ പദ്ധതികള്‍ക്ക് 75 ലക്ഷവും നീക്കിവെച്ചു.
വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം, വീട് നവീകരണത്തിന് 30 ലക്ഷം, ഉത്പാദന മേഖലയില്‍ 15 ലക്ഷം രൂപയും ചെലവഴിക്കും. 178793600 വരവും 167535000 ചെലവും 11258600 രൂപ മിച്ചവും വരുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് ശീലത്ത് വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ ഹംസ, എം പി നാസിറ, സി കെ ഉമ്മര്‍ഹാജി, കെ അലിഅക്ബര്‍ പ്രസംഗിച്ചു.
കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മാണത്തിനും റോഡ് വികസനത്തിനും മുന്തിയ പരിഗണന. മുന്‍ബാക്കി അടക്കം 100101870 രൂപ വരവും, 96290000 രൂപ ചിലവും, 3811870 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചോക്കാട് പഞ്ചായത് അവതരിപ്പിച്ചത്. ഒരു കോടി രൂപയാണ് ബജറ്റില്‍ ഭവന നിര്‍മാണത്തിന് നീക്കിവെച്ചിട്ടുള്ളത്. സമ്പൂര്‍ണ വൈദ്യുതീകരണം, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍ എന്നിവക്കും ബജറ്റില്‍ മുന്‍തൂക്കം നല്‍കി. വൈസ ്പ്രസിഡന്റ് അന്നമ്മാ മാത്യു ബജറ്റ് അവതരിപ്പിച്ചു, പ്രസിഡന്റെ കെ അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു.