പിണറായി എം വി ആറിനെ കണ്ടു

Posted on: April 1, 2013 10:41 am | Last updated: April 1, 2013 at 10:57 am

mvr and pinarayiകണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം വി രാഘവനുമായി കൂടിക്കാഴ്ച നടത്തി. എം വി ആറിന്റെ കണ്ണൂരിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പത്ത് മിനുട്ടോളം ഇരുവരും സംസാരിച്ചു. അതേസമയം, രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും എം വി ആറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അറിയാനാണ് എത്തിയതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല.