സുനിതാ വില്യംസ് ഇന്ന് ഇന്ത്യയിലെത്തും

Posted on: April 1, 2013 10:36 am | Last updated: April 1, 2013 at 10:36 am

sunitha williamsന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് ഡല്‍ഹിയിലെ ദേശീയ ശാസ്ത്ര കേന്ദ്രം സന്ദര്‍ശിക്കുന്ന അവര്‍ അവിടത്തെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തും. പിന്നീട് മുംബൈയിലേക്ക് പോകുന്ന അവര്‍ 3,4 തീയതികളില്‍ അവിടെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് പിതാവിന്റെ നാടായ ഗുജറാത്തിലേക്ക് പോകും.