വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ ആം ആദ്മി പാര്‍ട്ടി ദല്‍ഹി മുഖ്യമന്ത്രിക്ക് ആറ് ലക്ഷം കത്ത് നല്‍കും

Posted on: March 31, 2013 3:28 pm | Last updated: March 31, 2013 at 3:28 pm
SHARE

kejrivalന്യൂഡല്‍ഹി:ദല്‍ഹിയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ആറ് ലക്ഷം കത്തുകള്‍ നല്‍കും. ദല്‍ഹി സ്വദേശികള്‍ ഒപ്പിട്ട ആറര ലക്ഷത്തോളം കത്തുകള്‍ ഇന്നലെ ശേഖരിച്ചിട്ടുണ്ടെന്നും ഇത് നാളെ മുഖ്യമന്ത്രിക്ക് നല്‍കുമെന്നും പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.