മണ്ഡേലയുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് ഡോക്ടര്‍മാര്‍

Posted on: March 29, 2013 12:07 pm | Last updated: March 29, 2013 at 12:12 pm
SHARE

Mandela_May_2012_2522852bജോഹന്നാസ്ബര്‍ഗ്: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ നെല്‍സണ്‍ മണ്ഡേല മരുന്നുകളോട് പ്രതകരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍. രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മണ്ഡേല സുഖം പ്രാപിക്കുന്നതായും പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.
ബുധനാഴ്ചയാണ് 94 വയസ്സുള്ള മണ്ഡേലയെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ 18 ദിവസം മണ്ഡേല ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.