കര്‍ഷക രേഖക്ക് സിപിഐ(എം) അംഗീകാരം നല്‍കി

Posted on: March 28, 2013 2:42 pm | Last updated: March 28, 2013 at 2:42 pm

തിരുവനന്തപുരം: കാര്‍ഷിക രേഖക്ക് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. അവതരിപ്പിച്ച രേഖയെ പറ്റി നടന്ന ചര്‍ച്ചയില്‍ വന്ന സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇ.പി ജയരാജനും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാറിനെതിരെ പുതിയ പ്രക്ഷോപം സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാന കമ്മിറ്റി സമാപിക്കും.