അതിരപ്പിള്ളിയില്‍ പട്ടിക വിഭാഗക്കാര്‍ക്ക് 25.13 ലക്ഷത്തിന്റെ പദ്ധതികള്‍

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:38 am
SHARE

അതിരപ്പിള്ളി പഞ്ചായത്തില്‍ പട്ടികവിഭാഗക്കാര്‍ക്കായി 25,13,319 രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നു. പട്ടിക വര്‍ഗസങ്കേതങ്ങളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിനായി 1,43,913 രൂപ വകയിരുത്തിയിട്ടുണ്ട്, അടിച്ചില്‍തൊടി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിനായി 77,623 രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടിക വിഭാഗം ഗര്‍ഭിണികള്‍ക്ക് ആരോഗ്യകിറ്റിനായി 70,000 രൂപയും, എസ്.ടി വൃദ്ധര്‍ക്ക് ആരോഗ്യകിറ്റിനായി 1,11,312 രൂപയും, വനിതകള്‍ക്ക് മുട്ടക്കോഴി വളര്‍ത്തലിനായി 1,00,000 രൂപയും എസ്.ടി വിഭാഗത്തിന് ആശ്രയ പദ്ധതിക്കായി 5,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ഐ.എ.വൈ 2011-12ലെ അധികവിഹിതമായി 6,64,125 രൂപയും, 2012-13 അധികവിഹിതമായി 4,11,125 രൂപയും അനുവദിച്ചു. വൃദ്ധര്‍ക്കു കട്ടില്‍ നല്‍കുവാന്‍ 2,06,771 രൂപയും, എസ് ടി കുട്ടികള്‍ക്കു പഠനോപകരണ വിതരണത്തനായി 2,28,450 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.