Connect with us

Gulf

മൊബൈല്‍ അപകടങ്ങളറിയിച്ച് നാടു ചുറ്റാന്‍ നീളന്‍ കാര്‍

Published

|

Last Updated

മസ്‌കത്ത് ; കമ്പ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വഴിമാറിയ കാലത്തെ അപകടങ്ങളെക്കുറിച്ച് സദാ ജനങ്ങളെ ഉണര്‍ത്തുകയാണ് ഒമാന്‍ നാഷണല്‍ സി ഇ ആര്‍ ടി. ഡിജിറ്റല്‍ ലോകത്ത് തട്ടിപ്പുകളും ഡിജിറ്റലൈസ് ചെയ്ത് കോടികള്‍ കവര്‍ന്നെടുക്കപ്പെടുന്നതും നാലാം തലമുറ ഉപയോഗങ്ങളുടെ ലഹരിയില്‍ സ്വയം അറിയാതെ ചതിയില്‍ കുടുങ്ങുകയും ചയ്യുന്നതും ഉണര്‍ത്തി നിരന്തരം പ്രചാരം നടത്തുന്ന സി ഇ ആര്‍ ടി രാജ്യവ്യാപാകമായി പ്രചാരണം നടത്തുന്നത് ഇപ്പോള്‍ ഒറു നീളന്‍ വാഹനത്തിലാണ്. ഡിജിറ്റല്‍ സെക്യൂരിറ്റി ബോധവത്കരണത്തിനായി നാടു ചുറ്റുന്ന ഹാമര്‍ ലിമോസിന്‍ ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു വരുന്ന കോമക്‌സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മൊബൈല്‍ ലാബുമായി സഞ്ചരിക്കുന്ന ലിമോസിന്‍ കോമക്‌സിലെത്തുന്ന സന്ദര്‍ശകര്‍ക്കായി എല്ലാ ദിവസവും ബോധവത്കരണ സെഷന്‍ നടത്തി വരുന്നുണ്ട്. മൊബൈല്‍ വൈറസുകള്‍, സ്വകാര്യത, മോഷണം എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ഉണര്‍ത്തുന്നത്. കൂടാതെ അപ്ലിക്കേഷന്‍ ഉപയോഗങ്ങളിലെ അപകടങ്ങളെയും അറിയിക്കുന്നു. സൂര്‍, നിസ്‌വ, ഇബ്രി, സൊഹാര്‍ തുടങ്ങിയ പ്രദേങ്ങളില്‍ വാഹനം സഞ്ചരിച്ച് ജനങ്ങളെ ബോധവത്കരിക്കും. സ്‌കൂളുകള്‍, കോളജുകള്‍, ഇതര സ്ഥാപനങ്ങളിലും ഹാമര്‍ ലിമോസിന്‍ എത്തും. കോമക്‌സിലെ മൊബൈല്‍ ലാബ് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തു വരെയുമാണ് സന്ദര്‍ശകര്‍ക്കായി ബോധവത്കരണം നല്‍കുക.

---- facebook comment plugin here -----

Latest