Connect with us

International

സിറിയയില്‍ പ്രതിപക്ഷനേതാവ് രാജിവെച്ചു

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ പ്രക്ഷോഭം ശക്തമായിരിക്കെ പ്രതിപക്ഷ നേതാവ് രാജിവെച്ചു. പ്രതിപക്ഷ നേതാവായ അഹ്മദ് മൊസ് അല്‍ ഖത്തീബ് ആണ് രാജിവെച്ചത്. സംഘടനാ സംവിധാനത്തിനുള്ളില്‍ നിന്നുള്ളതിലും കൂടുതലായി സിറിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് രാജിവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ ഖത്തീബ് അറിയിച്ചു.
രണ്ട് വര്‍ഷത്തിലധികമായി സിറിയയില്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് ലോകരാജ്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കുന്നതിനെച്ചൊല്ലി യൂറോപ്യന്‍ യൂനിയനിടയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് രാജി.
കഴിഞ്ഞ നവംബറിലാണ് സിറിയന്‍ പ്രതിപക്ഷത്തിന്റെ മേധാവിയായി ഖത്തീബിനെ തിരഞ്ഞെടുത്തത്.

Latest