മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ കൂടുതല്‍ കരുത്ത് നേടുന്നു

Posted on: March 18, 2013 6:44 pm | Last updated: March 18, 2013 at 6:44 pm

mahindra e2oന്യൂഡല്‍ഹി: മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ ഇ ടു ഒയുടെ കൂടുതല്‍ കരുത്തേറിയ വെര്‍ഷന്‍ അണിയറയില്‍ ഒരുങ്ങുന്നു. വിദേശ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടാണ് ഇ ടു ഒയുടെ പുതിയ പതിപ്പ് തയ്യാറാക്കുന്നതെന്ന് മഹീന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ പുതിയ കാറിന്റെ കയറ്റുമതി ആരംഭിക്കും. ആഭ്യന്തര വിപണിയില്‍ പവര്‍ സ്റ്റിയറിംഗോട് കൂടിയ ഇ ടു ഒ ഉടന്‍ വിപണിയിലിറക്കാനും മഹീന്ദ്രക്ക് പദ്ധതിയുണ്ട്.
48 വോള്‍ട്ടിന്റെ ലിഥിയം അയേണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നിലവില്‍ ഇ ടു ഒയില്‍ ഉപയോഗിക്കുന്നത്. ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ ഇതിന് 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും.

ALSO READ  പുതിയ കെട്ടിലും മട്ടിലും ഫോര്‍ഡ് എന്‍ഡവര്‍ സ്‌പോര്‍ട്