ബലാത്സംഗവിരുദ്ധ ബില്‍ നാളെ പാര്‍ലിമെന്റില്‍

Posted on: March 18, 2013 2:37 pm | Last updated: March 18, 2013 at 2:38 pm
SHARE

rapeന്യൂഡല്‍ഹി:ബലാത്സംഗവിരദ്ധ ബില്‍ നാളെ പാര്‍ലിമെന്റില്‍ വെക്കും. സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടില്‍ നിന്ന് പതിനാറാക്കാനുള്ള നിര്‍ദേശം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നാണ് തീരുമാനമായത്. പ്രായപരിധി പതിനെട്ടില്‍ തന്നെ നിലനിര്‍ത്തുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  പ്രായപരിധി പതിനെട്ടില്‍ തുടരണമെന്നാണ് സി പി ഐ ആവശ്യപ്പെട്ടിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് ബില്ലെനെതിരെ നിലപാടെടുക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.