ശ്രീലങ്കക്കെതിരെയുള്ള പ്രമേയത്തെ ഇന്ത്യ പിന്തുണച്ചേക്കും: ചിദംബരം

Posted on: March 17, 2013 2:38 pm | Last updated: March 17, 2013 at 2:38 pm
SHARE

_Chidambaramചെന്നൈ: യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ യു എസ് കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണച്ചേക്കുമെന്ന് ധനകാര്യ മന്ത്രി പി ചിദംബരം. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിനിടെ നടത്തിയ യുദ്ധക്കുറ്റങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടാല്‍ ഇന്ത്യ പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിനിടെ നടന്ന യുദ്ധക്കുറ്റങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്നാണ് ഡി എം കെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് ഡി എം കെ നേതാവ് കരുണാനിധി ഇന്നലെ ഭീഷണി ഉയര്‍ത്തിയിരുന്നു.
ഇന്ത്യ ഉള്‍പ്പെടെ 47 രാജ്യങ്ങളാണ് യു എന്‍ എച്ച് ആര്‍ സിയില്‍ ഉള്ളത്. യു പി എ സര്‍ക്കാറിലെ പ്രധാന ഘടകകക്ഷിയായ ഡി എം കെക്ക് 18 എം പിമാരാണ് ഉള്ളത്.