നേപ്പാളില്‍ ഖില്‍രാജ് റെഗ്മി ഇടക്കാല പ്രധാനമന്ത്രി

Posted on: March 14, 2013 1:01 pm | Last updated: March 14, 2013 at 1:01 pm
SHARE

Khilraj Regmiകാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല സര്‍ക്കാറില്‍ പ്രധാനമന്ത്രിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചുമതലയേറ്റു. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഖില്‍രാജ് റെഗ്മി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുക. ജൂണിലാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് രാം ബാരണ്‍ യാദവ് മുമ്പാകെയാണ് റെഗ്മി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബുധനാഴ്ച രാത്രിയാണ് റെഗ്മിയെ പ്രധാനമന്ത്രിയാക്കുന്ന കാര്യത്തില്‍ നേപ്പാളിലെ നാല് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിപ്പിലെത്തിയത്.
2008ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാറിനെ രാഷ്ട്രീയ പാര്‍ട്ടികളിലെ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പിരിച്ചുവിടുകയായിരുന്നു.