Connect with us

Wayanad

അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് കമ്പളക്കാട്ട്‌

Published

|

Last Updated

കല്‍പ്പറ്റ: നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 13 മുതല്‍ 20 വരെ കമ്പളക്കാട് ഫഌഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജാതിമത ചിന്തകള്‍ക്ക് അതീതമായി ദുര്‍ബലര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍, നിര്‍ധനര്‍ക്ക് വീട്, വിദ്യാഭ്യാസം, വിവാഹ സഹായം, വൈദ്യ സഹായം എന്നിവ സംഘടിപ്പിച്ച് നല്‍കുക, രക്തദാനം, അവയവ ദാനം, ലഹരി വിരുദ്ധ ബോധവത്കരണം എന്നിവക്കായി ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ിസലിന്റേയും വോളിബോള്‍ വോളിബോള്‍ അസോസിയഷന്റേയും അംഗീകാരത്തോടെയുള്ള ടൂര്‍ണമെന്റില്‍ വെസ്‌റ്റേണ്‍ റയില്‍വേ, ഒ എന്‍ ജിസി ഡെറാഡൂണ്‍, ബി പി സില്‍ കൊച്ചി, ഐ സി എഫ് ചെന്നൈ, കേരള പോലീസ്, ഐ ഒ ബി ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പന്ത്രണ്ടോളം പുരുഷ-വനിതാ ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ചെയര്‍മാനായി 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. സമിതി ഓഫീസ് ഉദ്ഘാടനം എം വി ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞാഇശ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ചന്ദ്രന്‍, കാട്ടിഗഫൂര്‍, കെ കെ അഹമ്മദ് ഹാജി, മോയീന്‍ കടവന്‍, എം വേലായുധന്‍, വി പി യൂസുഫ്, പി ശിവന്‍ മാസ്റ്റര്‍, പി ടി അഷ്‌റഫ് പ്രസംഗിച്ചു. അരപ്പറ്റ വിംസ് ആശുപത്രിയുടെ കീഴില്‍ സബ് സെന്റര്‍ കമ്പളക്കാട് ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. 30 രൂപയാണ് പരിശോധന ഫീസ് ഈടാക്കുക. ആദിവാസി വിഭാഗത്തിന് ചികിത്സ സൗജന്യമായിരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് കെ കെ മുത്തലിബ്, ജനറല്‍ സെക്രട്ടറി സി രവീന്ദ്രന്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ കടവന്‍ അബൂബക്കര്‍, ചെയര്‍മാന്‍ വി പി യൂസുഫ്, മീഡിയ കണ്‍വീനര്‍ പി ഇസ്മാഈല്‍, ശിവന്‍മാസ്റ്റര്‍, പി സി ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Latest