കര്‍ണാടക സംഗീതജ്ഞന്‍ ശ്രീപാദ പിണകപാണി അന്തരിച്ചു

Posted on: March 12, 2013 10:55 am | Last updated: March 12, 2013 at 11:39 am
SHARE

HY12_PINAKAPANI_1392077eകുര്‍ണൂല്‍: പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞന്‍ ശ്രീപാദ പിണകപാണി അന്തരിച്ചു. നൂറ് വയസ്സായിരുന്നു. 2004 മുതല്‍ പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു. 1913 ആഗസ്റ്റ് മൂന്നിന് ശ്രീകാകുളം ജില്ലയിലെ പ്രിയ അഗ്രഹാരത്തിലാണ് ജനനം. സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. കലാപ്രപൂര്‍ണ, രവീന്ദ്രനാഥ ടാഗോര്‍ രത്‌ന, ഗണവിദ്യാ വാരദി, സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയിരുന്നു.
നാല് മക്കളുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.