ലഹരി കടത്ത്: മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 13 വര്‍ഷം തടവ്

Posted on: March 11, 2013 5:15 pm | Last updated: March 12, 2013 at 12:12 pm
SHARE

saji mohanചണ്ഡീഗഢ്: ലഹരിമരുന്ന് ഒളിച്ചുകടത്തിയ കേസില്‍ മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 13 വര്‍ഷം തടവ്. പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ സജി മോഹനെയാണ് ശിക്ഷിച്ചത്. ചണ്ഢീഗഢ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി ശാലിനി നാഗ്പാലിന്റെതാണ് ഉത്തരവ്.
2009 ജനുവരിയിലാണ് 12 കിലോഗ്രാം ഹെറോയിനുമായി സജീ മോഹനെ തീവ്രവാദ വിരുദ്ധ സ്‌കോഡ് പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ കേരളത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സജി മോഹന്‍. നേരത്തെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യറോയില്‍ ഡയറക്ടറായിരുന്നു ഇയാള്‍.