വളാഞ്ചേരി കൊലപാതകം: പ്രതികള്‍ പിടിയില്‍

Posted on: March 11, 2013 9:17 am | Last updated: March 11, 2013 at 9:20 am
SHARE

വളാഞ്ചേരി: വളാഞ്ചേരി വെണ്ടല്ലൂരില്‍ കവര്‍ച്ചാ ശ്രമത്തിനിടെ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച കുഞ്ഞിലക്ഷ്മിയുടെ ബന്ധുവീട്ടിലെ വേലക്കാരി ഉള്‍പ്പെടെ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ചെമ്പ്ര പൈലിപ്പുറം കൊല്ലയില്‍ പരേതനായ അച്യുതന്‍ എഴുത്തച്ഛന്റെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മ (88) ഈ മാസം നാലിനാണ് കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാവിന്റെ വെട്ടേറ്റായിരുന്നു മരണം. കാതിലും കഴുത്തിലും കൈയിലും അണിഞ്ഞിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.