ദുബൈയില്‍ ആറ് ഉദ്യാനങ്ങള്‍ തുറന്നു

Posted on: March 9, 2013 1:07 pm | Last updated: March 12, 2013 at 7:57 pm

ദുബൈ: ഹരിതവത്കരണ വാരാചരണത്തിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആറ് പുതിയ ഉദ്യാനങ്ങള്‍ നഗരസഭ തുറന്നു. നാദ് അല്‍ ഹമര്‍, അല്‍ അവീര്‍ 2, അല്‍ ഹുബാബ്, അല്‍ ഹുബാബ് പബ്ലിക് സ്‌ക്വയര്‍, അല്‍ വര്‍ഖ2, ഖവനീജ് പാര്‍ക്കുകളാണ് തുറന്നത്.

ഹരിതവത്കരണ വാരാചരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ് നാദ് അല്‍ ഹമര്‍ (അഞ്ച് ഹെക്ടര്‍))), അല്‍ അവീര്‍ 2 (3.6 ഹെക്ടര്‍) ഉദ്യാനങ്ങള്‍ തുറന്നത്. റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷെയ്ബാനി, മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി ബിന്‍ സായിദ് എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസ്സര്‍ ലൂത്ത, പാര്‍ക്‌സ്-ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ അഹമ്മദ് അബ്ദുല്‍ കരീം, കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് ആന്‍ഡ് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ നൂറി തുടങ്ങിയവര്‍ പങ്കെടുത്തു. ജോഗിങ്ങിനും ഉല്ലാസത്തിനുമുള്ള വിപുലമായ സൗകര്യങ്ങള്‍ ഓരോ പാര്‍ക്കിലും ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന മരങ്ങള്‍, കുറ്റിച്ചെടികള്‍, പൂച്ചെടികള്‍ തുടങ്ങിയവയും ഉദ്യാനങ്ങളിലുണ്ട്.