സ്‌പെക്ട്രം: രാജയോട് ജെ പി സി വിശദീകരണം തേടി

Posted on: March 8, 2013 2:14 pm | Last updated: March 11, 2013 at 1:05 pm

rajaന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ സാക്ഷിയായി സംയുക്ത പാര്‍ലിമെന്ററി സമിതിക്ക് (ജെ പി സി) മുമ്പാകെ ഹാജരാകാമെന്ന മുന്‍ ടെലികോം മന്ത്രി എ രാജയോട് നിലപാട് രേഖാമൂലം എഴുതി നല്‍കാന്‍ സമിതി ആവശ്യപ്പെട്ടു. രാജക്കെതിരെ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി ജെ പി സി മുമ്പാകെ മൊഴി നല്‍കിയതിനു പിന്നാലെയാണ് സാക്ഷിയായി ഹാജരാകാമെന്ന് അറിയിച്ച് രാജ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന് കത്ത് നല്‍കിയത്. 2ജി ലൈസന്‍സ് സംബന്ധിച്ച വിവാദ പത്രക്കുറിപ്പില്‍ എ രാജ ഇടപെട്ട് അവസാന നിമിഷം മാറ്റം വരുത്തിയെന്നാണ് വഹന്‍വതി ജെ പി സിക്ക് മൊഴി നല്‍കിയത്.

രാജയെ ജെ പി സിക്ക് മുമ്പാകെ സാക്ഷിയായി വിളിച്ചുവരുത്തുന്നതിനോട് സമിതി ചെയര്‍മാന്‍ പി സി ചാക്കോക്ക് അനുകൂല നിലപാടല്ല.