ആര്‍ എം പി സംസ്ഥാന ഘടകം മെയ് നാലിന് മുമ്പ്

Posted on: March 8, 2013 12:33 am | Last updated: March 8, 2013 at 12:33 am
SHARE

തിരുവനന്തപുരം: ടി പി വധത്തില്‍ സത്യം ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയുമെന്ന് ആര്‍ എം പി നേതാവ് എന്‍ വേണു പറഞ്ഞു. ആര്‍ എം പി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഘടകം ടി പിയുടെ ഒന്നാം രക്തസാക്ഷി ദിനമായ മെയ് നാലിന് മുന്‍പ് ഔദ്യോഗികമായി നിലവില്‍ വരുമെന്നും വേണു പറഞ്ഞു. പ്രസ് ക്ലബ് ഹാളില്‍ ആര്‍ എം പി ജില്ലാ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാരന്റെ പൊതു പ്രവര്‍ത്തനത്തിന് മാതൃകയാണ് ടി പി ചന്ദ്രശേഖരന്‍. കണ്ണൂരിലെയും കോഴിക്കോട്ടെയും സി പി എം നേതാക്കള്‍ ആസൂത്രണം ചെയ്തതാണ് ടി പിയുടെ കൊലപാതകം.ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞപ്പോള്‍ സി പി എം അതിന് മുന്നില്‍ പതറുകയാണ്. നേതാക്കളായ കൊലയാളികളെ സംരക്ഷിക്കുന്നതിന്‌ഹൈക്കോടതിയിലെയടക്കം മുതിര്‍ന്ന അഭിഭാഷകര്‍ കോഴിക്കോട് തമ്പടിച്ചിരിക്കുകയാണെന്നും വേണു ആരോപിച്ചു. രക്തസാക്ഷികളുടെ ചോരയില്‍ നിന്നും വന്ന പാര്‍ട്ടി ഇന്ന് സ്വത്ത് സമ്പാദനത്തിനും ജീവിതസുഖത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കെ എസ് ഹരിഹരന്‍ പ്രസംഗിച്ചു.