ശക്തിഗാഥാ പുരസ്‌കാരം വി ദക്ഷിണാമൂര്‍ത്തിക്ക്‌

Posted on: March 7, 2013 12:23 am | Last updated: March 7, 2013 at 12:23 am

Yesudas-and-Dakshinamoorthy-Swamy-during-a-press-meet-at-Kochi-press-clubതിരുവനന്തപുരം: ഈ വര്‍ഷത്തെ ജി ദേവരാജന്‍ ശക്തിഗാഥാ പുരസ്‌കാരം സംഗീതാചാര്യന്‍ വി ദക്ഷിണാമൂര്‍ത്തിക്ക്. 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ദേവരാജന്റെ ഏഴാം ചരമവാര്‍ഷികമായ ഈ മാസം 14ന് പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ശക്തിഗാഥ പ്രസിഡന്റ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവി ഒ എന്‍ വി കുറുപ്പ് പുരസ്‌കാരദാനം നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഗാനസന്ധ്യയും അരങ്ങേറും. ശക്തിഗാഥാ സെക്രട്ടറി ജി സോമശേഖരന്‍ നായര്‍, ഹരികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.