പച്ചക്കോട്ട് ധരിക്കാതെ അധ്യാപിക ജോലിയില്‍ തിരികെ പ്രവേശിച്ചു

Posted on: March 7, 2013 12:13 am | Last updated: March 7, 2013 at 12:13 am

അരീക്കോട്: പച്ചക്കോട്ട് ധരിക്കാന്‍ വിസമ്മതിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപിക കൊല്ലത്തൊടി ജമീല സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. കോട്ട് ധരിക്കാതെയാണ് അധ്യാപിക ഇന്നലെയും സ്‌കൂളിലെത്തിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക സമര്‍പ്പിച്ച അപേക്ഷ പ്രധാനാധ്യാപിക അനുവദിക്കുകയായിരുന്നു.
മാനേജ്‌മെന്റ് നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് പെരുമാറ്റദൂഷ്യം ആരോപിച്ചായിരുന്നു അധ്യാപികയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം സംബന്ധിച്ച് അധ്യാപിക മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയ വണ്ടൂര്‍ ഡി ഇ ഒ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നും കോട്ട് ധരിക്കാതെ തന്നെ സ്‌കൂളിലെത്തുമെന്നും താന്‍ തെറ്റ് ചെയ്തില്ലെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്നും ജമീല പറഞ്ഞു. രജിസ്റ്ററില്‍ ഒപ്പ് വെക്കുന്നതിന് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അധ്യാപിക വെളിപ്പെടുത്ത