ഡല്‍ഹി പെണ്‍കുട്ടിക്ക് അമേരിക്കന്‍ പുരസ്‌കാരം

Posted on: March 5, 2013 11:19 am | Last updated: March 5, 2013 at 11:19 am
SHARE

_PROTESTORS_LIGHT__1385495fവാഷിംഗ്ടണ്‍: ഡല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടി അമേരിക്കയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. മരണാനന്തര ബഹുമതിയായി നല്‍കുന്ന പുരസ്‌കാരം മാര്‍ച്ച് എട്ടിന് ഒബാമയുടെ പത്‌നി മിഷേലയും ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറിയും ചേര്‍ന്ന് സമ്മാനിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇത് കോടിക്കണക്കിന് ഇന്ത്യന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും പ്രഖ്യപനത്തില്‍ പറയുന്നു. അവര്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് വളരെ ധൈര്യസമേതം അക്രമികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും പൊലീസിന് മൊഴി നല്‍കുകയും ചെയ്ത ധീര വനിതയാണ് എന്നും അവാര്‍ഡ് അധികൃതര്‍ പറഞ്ഞു. 

അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന വനിതകള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്. 2007ല്‍ പുരസ്‌കാരം നല്‍കിത്തുടങ്ങിയതിന് ശേഷം 45 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും 67 വനിതകള്‍ക്ക് ഇതുവരെ ഈ പുരസ്‌കാരം നല്‍കി.