കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ വില കുറയ്ക്കില്ല

Posted on: March 4, 2013 1:10 pm | Last updated: March 5, 2013 at 10:01 am
SHARE

ksrtc1ന്യൂഡല്‍ഹി: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ വില കുറച്ച് നല്‍കാനാകില്ലെന്നും ഡീസലിന് പകരം കംപ്രസ്ഡ് നച്വറല്‍ ഗ്യാസ് (സി എന്‍ ജി) ഉപയോഗിക്കാനും പെട്രോളിയം മന്ത്രി വവീരപ്പ മൊയ്‌ലി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ സി എന്‍ ജി പ്ലാന്റ് സ്ഥാപിക്കാന്‍ നൂറ് കോടി രൂപ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഡീസല്‍ സബ്‌സിഡി ഇല്ലാതായത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സിക്ക് വന്‍തിരിച്ചടിയായിരുന്നു. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെള്ളിയാഴ്ച വീണ്ടും വര്‍ധിപ്പിച്ചിരുന്നു.