സമഗ്ര അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഇടപെടണം- ടി വി രാജേഷ്‌

Posted on: March 1, 2013 7:34 am | Last updated: March 12, 2013 at 12:22 am
SHARE

പയ്യോളി: സി പി എം പ്രവര്‍ത്തകനായ അയനിക്കാട് ചൊറിയന്‍ചാലില്‍ സനല്‍രാജിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആഭ്യന്തരവകുപ്പിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എം എല്‍ എ ആവശ്യപ്പെട്ടു. സനല്‍ രാജിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് നടന്ന ഒരു കൊലപാതകത്തിന്റെ പേരില്‍ ആര്‍ എസ് എസും ക്രൈംബ്രാഞ്ചും സനല്‍രാജിനെ നിരന്തരം വേട്ടയാടിയിരുന്നതായാണ് അറിയുന്നത്. സംഘ്പരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈംബ്രാഞ്ച് നടത്തുന്ന മനുഷ്യത്വരഹിതമായ നടപടിയും അന്വേഷണവിധേയമാക്കണം.
കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെങ്കില്‍ ഡി വൈ എഫ് ഐ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐ ജോയിന്റ് സെക്രട്ടറി പി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.