Techno
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇനി പുസ്തകങ്ങളും

ന്യൂഡല്‍ഹി: ഗൂഗിളില്‍ നിന്ന് ഇനി പുസ്തകങ്ങളും വാങ്ങാം. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റായ പ്ലേ സ്റ്റോര്‍ വഴിയാണ് ഗൂഗിള്‍ ഇന്ത്യയില്‍ പുസ്തക വില്‍പ്പന ആരംഭിച്ചത്. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആപ്പിള്‍ തങ്ങളുടെ സ്റ്റോര്‍ വഴി ഐ ട്യൂണ്‍സ് ഇന്ത്യയില്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് ഗുഗിളിന്റെ പുതിയ പരീക്ഷണം. ഐ ട്യൂണ്‍സ് വഴി ആപ്പിള്‍ വില്‍ക്കുന്നത് പാട്ടുകളും സിനിമകളുമാണെങ്കില്‍ ഗൂഗിള്‍ ലഭ്യമാക്കുന്നത് പുസ്തകങ്ങളാണെന്ന് മാത്രം. വൈകാതെ തന്നെ കൂടുതല്‍ വിഭവങ്ങള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും അടുത്ത് പുറത്തിറങ്ങിയ പുസ്തകങ്ങള്‍ മുതല്‍ ക്ലാസിക്കുകള്‍ വരെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണെന്ന് ഔദേ്യാഗിക ബ്ലോഗില്‍ ഗൂഗിള്‍ വ്യക്തമാക്കി. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളും.
ദ്രുദഗതിയില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി എന്നതാണ് ഇന്ത്യയില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.