കൊല്‍ക്കത്തയില്‍ വന്‍ തീപ്പിടുത്തം;19പേര്‍ മരിച്ചു

Posted on: February 27, 2013 9:53 am | Last updated: March 12, 2013 at 3:39 pm

karachi-factory-fire-afp-670x350കൊല്‍ക്കത്ത; ഇന്ന്പുലര്‍ച്ചെ മധ്യ കൊല്‍ക്കത്തയിലെ സൂര്യസെന്‍മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ 19പേര്‍മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.അപകടകാരണംവ്യക്തമായിട്ടില്ല.ബുധനാഴ്ച പുലര്‍ച്ചെ 3.50 നാണ് തീപ്പിടുത്തമുണ്ടായത്.20 ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. നിരവധിപേര്‍ തീപ്പിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.ഗുരുതരമായ പരിക്കേറ്റവരെ എന്‍.ആര്‍.എസ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയംകൊല്‍ത്ത നഗരസഭയിലെ ഫയര്‍ഫോഴ്‌സ് കാര്യക്ഷമമല്ലെന്നും ഇന്നുണ്ടായ തീപ്പിടുത്തത്തിന് കാരണം നഗരസഭയാണെന്നും തൃണമൂല്‍ എം.എല്‍എ കുറ്റപ്പെടുത്തി.മുഖ്യമന്ത്രി മമതാബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു.