Connect with us

Eranakulam

ബജറ്റ്: കേരളത്തെ അവഗണിച്ചെന്ന് വി എസ്‌

Published

|

Last Updated

കൊച്ചി: കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സന്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി അവഗണിക്കുകയും അവഹേളിക്കുകയും ആണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സൂപ്പര്‍ ഫാസ്റ്റ് യാത്ര ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജും ക്യാന്‍സലേഷന്‍ ചാര്‍ജും തത്കാല്‍ നിരക്കും വര്‍ധിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട്ട് തറക്കല്ലിട്ട കോച്ച് ഫാക്ടറി നിര്‍മാണം സംബന്ധിച്ച് സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന പരിഹാസ്യമായ പ്രസ്താവന നടത്തുകയാണ് മന്ത്രി ബന്‍സില്‍ ചെയ്തതതെന്നും ചേര്‍ത്തല ബോഗി നിര്‍മാണ യൂനിറ്റിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും മംഗലാപുരം റെയില്‍വേക്ക് താന്‍ എതിരല്ലെന്നും വി എസ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വി എസ്.