മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം

Posted on: February 27, 2013 6:45 am | Last updated: March 14, 2013 at 12:31 pm

അരീക്കോട്: എസ് എസ് എഫ് മദ്യവിരുദ്ധ പ്രതിജ്ഞാ സമ്മേളനം വടക്കുംമുറി യൂനിറ്റില്‍ നടത്തി. ഊര്‍ങ്ങാട്ടിരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അലി കെ സി വിഷയാവതരണം നടത്തി. അധ്യക്ഷന്‍ ആരിഫ് ലത്വീഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍ കെ ജാബിര്‍,എം നിഷാദ് പ്രസംഗിച്ചു.
പത്തപ്പിരിയം: യൂനിറ്റ് പ്രതിഞ്ജാ സമ്മേളനം ത്വാഹിര്‍ സഖാഫി പത്തിരിയാല്‍ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ നിസാമി അധ്യക്ഷത വഹിച്ചു. സുബൈര്‍ കുട്ടശ്ശേരി വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സൈനുദ്ദീന്‍, എന്‍ പി എം നസറുദ്ദീന്‍, ബാബു പ്രസംഗിച്ചു.
മഞ്ചേരി: ചെറുകുളം യൂനിറ്റ് എസ് എസ് എഫ് സംഘടിപ്പിച്ച മദ്യവിരുദ്ധ പ്രതിജ്ഞ സമ്മേളനം അബ്ദുല്‍ മജീദ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ കുട്ടശ്ശേരി, പി കെ ബാപ്പുട്ടി, കെ ടി ഷരീഫ്, അബ്ദുല്‍ ഗഫൂര്‍ സഖാഫി പ്രസംഗിച്ചു.