Connect with us

International

ഓസ്‌കാര്‍: ആര്‍ഗോ മികച്ച ചിത്രം

Published

|

Last Updated

ലോസാഞ്ചല്‍സ്:  85ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സംവിധായകന്‍ ബെന്‍ അഫഌക്കിന്റെ ആര്‍ഗോ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ലൈഫ് ഓഫ് പൈ യുടെ സംവിധായകന്‍ ആങ് ലീ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ലിങ്കണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയല്‍ ഡേ ലൂയിസിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സില്‍വര്‍ ലൈനിംഗ്‌സ് പ്ലേബുക്ക് എന്ന സിനിമയിലെ പ്രകടനത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി.

മറ്റു പുസ്‌കാരങ്ങള്‍

ക്ലോഡിയോ മിറാന്‍ഡ (മികച്ച ഛായാഗ്രാഹകന്‍- ലൈഫ് ഓഫ് പൈ)

ക്രിസ്റ്റഫ് വാള്‍സ് (മികച്ച സഹനടന്‍- ജാംഗോ അണ്‍ചെയിന്‍ഡ്)

പേപ്പര്‍മാന്‍ ( മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം)

ബ്രേവ് (മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം)

ജാക്വിലിന്‍ ഡ്യൂറാന്‍ (വസ്ത്രാലങ്കാരം- അന്ന കരിനീന)

ഇന്നസന്റേ (മികച്ച ഷോര്‍ട്ട ഡോക്യുമെന്ററി)

അമോര്‍ (മികച്ച വിദേശഭാഷാ ചിത്രം)

മൈക്കല്‍ ഡാന്ന (മികച്ച സംഗീതസംവിധായകന്‍)

ലൈഫ് ഓഫ് പൈ യിലെ ഗാനത്തിന് ഇന്ത്യയുടെ ഏക ഓസ്‌കാര്‍ പ്രതീക്ഷിയായിരുന്ന ബോംബെ ജയശ്രീക്ക് പുരസ്‌കാരം കിട്ടിയില്ല