ഫലസ്തീന്‍ തടവുകാര്‍ കൂട്ടത്തോടെ നിരാഹാരത്തിന്‌

Posted on: February 25, 2013 9:16 am | Last updated: March 6, 2013 at 12:35 pm

palestineവെസ്റ്റ് ബാങ്ക്: ഇസ്‌റാഈല്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഇസ്‌റാഈലിലെ വിവിധ ജയിലുകളില്‍ കഴിയുന്ന മൂവായിരത്തോളം വരുന്ന തടവുകാര്‍ ഒരു ദിവസത്തെ കൂട്ടനിരാഹാരം കിടക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി ജറൂസലമിലെ ജയിലില്‍ മരിച്ച മുപ്പത് വയസ്സുകാരനായ അറഫാത് ജറാദാത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വെസ്റ്റ് ബാങ്കിലും മറ്റും ആയിരക്കണക്കിനാളുകള്‍ പ്രക്ഷോഭം നടത്തി.
ജറാദാത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇസ്‌റാഈല്‍ അധികൃതര്‍ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഈ വാദം അംഗീകരിക്കാനാകില്ലെന്ന് ഫലസ്തീന്‍ വക്താക്കളും ജറാദാത്തിന്റെ ബന്ധുക്കളും വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിദഗ്ധ അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.