Connect with us

Health

ശരിയായ വ്യായാമം എങ്ങനെ…

Published

|

Last Updated

വ്യായാമം ചെയ്തതിന് ശരിയായ ഫലം കിട്ടണമെങ്കില്‍ അതിന്റെ ശാസ്ത്രീയത മനസ്സിലാക്കി ചെയ്യണം. വ്യായാമം തുടങ്ങും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

• പ്രത്യേകിച്ച് രോഗങ്ങള്‍ ഒന്നുമില്ലെങ്കിലും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നന്നായിരിക്കും.

 ശരിയായി വസ്ത്രം ധരിക്കുക.

അയവുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരത്തിന്റെ ചലനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക.

• അത്‌ലറ്റിക് ഷൂ ഉപയോഗിക്കുന്നതാണ് ഉത്തമം. ഹീലുള്ളത് ഒഴിവാക്കുക.

• വ്യായാമം വെറും വയറ്റില്‍ ചെയ്യുക.

• വ്യായാമം എത്ര സമയം


45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ദിവസേന വ്യായാമം ചെയ്യാനാണ് വിദഗ്ധരുടെ ഉപദേശം. വ്യായാമം പരിധി വിടുന്നുണ്ടോ എന്നറിയാന്‍ ചില മാര്‍ഗങ്ങളിതാ…

കാലിനോ നടുവിനോ നെഞ്ചിനോ വേദന അനുഭവപ്പെടുക

വല്ലാത്ത ക്ഷീണം തോന്നുക

അമിതമായി വിയര്‍ക്കുക

സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക

ശ്വാസംമുട്ടല്‍ അനുഭവപ്പെടുക

അമിതമായ ദാഹം അനുഭവപ്പെടുക

വ്യായാമം നിര്‍ത്തി 5 മിനുട്ട് കഴിഞ്ഞിട്ടും ഹൃദയ മിടിപ്പ് 100-ല്‍ കൂടുതലായി കാണുക


 രാവിലത്തെ വ്യായാമം ഉത്തമം 
അതുകൊണ്ടുള്ള ഗുണങ്ങള്‍…..

പ്രഭാതത്തിലെ സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് വിറ്റാമിന്‍ ഡി ത്വക്കില്‍ 

കൂടുതലായി ഉത്പാദിപ്പിക്കുവാന്‍ സഹായിക്കുന്നു

അന്തരീക്ഷത്തില്‍ ശുദ്ധവായു കൂടുതലുള്ള സമയം രാവിലെയാണ്

തലേദിവസം കഴിച്ച ആഹാരം പ്രഭാതമാകുമ്പോഴേക്കും ദഹിച്ചിരിക്കും. അതുകൊണ്ട് വ്യായാമത്തിനു വേണ്ട ഊര്‍ജം ശരീരത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നും എടുക്കേണ്ടിവരുന്നതിനാല്‍ കൊഴുപ്പിന്റെ അളവ് കുറയുന്നു

രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഉറക്കത്തിനെ സഹായിക്കുന്ന ഹോര്‍മോണായ മെലോടോണിന്റെ ഉത്പാദനം കൂട്ടുന്നത് നല്ല ഉറക്കം ലഭ്യമാക്കുന്നു.

---- facebook comment plugin here -----

Latest