Connect with us

Business

ഡി.എം. ഹെല്‍ത്ത്‌കെയര്‍ ദോഹയില്‍ തുറക്കുന്നു

Published

|

Last Updated

ദോഹ: ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള ഡി എം ഹെല്‍ത്ത്‌കെയറിന്റെ ഡിവിഷനായ ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ദോഹയില്‍ ആറാമത്തെ മെഡിക്കല്‍ സെന്റര്‍ തുറക്കുന്നു. ഖത്തറില്‍ 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ആസ്റ്റര്‍ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും വ്യാപിക്കുന്ന രീതിയില്‍ ആരോഗ്യപരിപാലനപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. പുതിയ മെഡിക്കല്‍ സെന്ററില്‍ ഫാര്‍മസിയും എല്ലാ ആധുനികസജ്ജീകരണങ്ങളുമുള്ള ഡയ്ഗ്‌ണോസ്റ്റിക് സെന്ററുമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സി-റിങ്ങ് റോഡില്‍ ലേബര്‍ മിനിസ്റ്റ്രിക്കുസമീപം ഗ്രിഡ്‌കൊ-3 ബില്‍ഡിങ്ങിനടുത്ത് സ്ഥിതിചെയ്യുന്ന ഈ മെഡിക്കല്‍ സെന്ററില്‍ ദോഹയുടെ എല്ലാഭാഗങ്ങളില്‍നിന്നും അനായാസം എത്തിച്ചേരുവാന്‍കഴിയും.
ഈ മാസം 25-ന് പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, ചെയര്‍മാന്‍, ഡി.എം.ഹെല്‍ത്ത്‌കെയര്‍, ഡോ. സമീര്‍ മൂപ്പന്‍, സി.ഇ.ഒ., ഡി.എം. ഹെല്‍ത്ത്‌കെയര്‍-ഖത്തര്‍, ഡോ. നാസര്‍ മൂപ്പന്‍, മെഡിക്കല്‍ ഡയറക്ടര്‍ + ചീഫ് ഓഫ് മെഡിക്കല്‍ സ്റ്റാഫ്, ഡി.എം. ഹെല്‍ത്ത്‌കെയര്‍, ഖത്തര്‍, ഗ്രൂപ്പിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുതിയ മെഡിക്കല്‍ സെന്റര്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉയര്‍ന്നനിലവാരമുള്ള ചികിത്സ, താങ്ങാനാകുന്ന നിരക്കില്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യമെന്നും ഉയര്‍ന്ന ചെലവില്‍, വിദൂരസ്ഥലങ്ങളില്‍ പോയി ചികിത്സതേടുവാന്‍ ഇടവരാത്തവിധത്തില്‍ എല്ലാവര്‍ക്കും സമഗ്രമായആരോഗ്യപരിപാലനം ലഭ്യമാക്കുമെന്നും ഡോ. സമീര്‍ മൂപ്പന്‍ പറഞ്ഞു.