റോഡിന്റെ ശോചനീയാവസ്ഥ : പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

Posted on: February 24, 2013 8:31 am | Last updated: February 24, 2013 at 8:31 am

പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ കൈപ്രം കോളനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഈ മാസം 28ന് പ്രദേശവാസികള്‍ ഒന്നടങ്കം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യും. 26ന് നടക്കുന്ന രണ്ടാം വാര്‍ഡ് ഗ്രാമസഭ തടയാനും നാട്ടുകാര്‍ തീരുമാനിച്ചു. യോഗത്തില്‍ കെ സി ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു കാപ്പുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി രവീന്ദ്രന്‍, കെ എം സുധാകരന്‍, സി കെ ബാലക്കുറുപ്പ്, ടി എം ബാലകൃഷ്ണന്‍, കെ പി രാജീവന്‍, കെ സി ശ്രീജിത്ത്, കൈപ്രം ദാമോദരന്‍, കൈപ്രം ഗോപാലന്‍, ഒ വി നാണു പ്രസംഗിച്ചു.