ലൈംഗിക ആരോപണം: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയെ ചോദ്യം ചെയ്തു

Posted on: February 24, 2013 7:30 am | Last updated: February 24, 2013 at 7:30 am

ലണ്ടണ്‍: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലഗിനെ മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാവിന്റെ ലൈംഗിക ആരോപണ കേസില്‍ ചോദ്യം ചെയ്തു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് മേധാവി ലോര്‍ഡ് റെന്നാര്‍ഡ് രണ്ട് സ്ത്രീകള്‍ക്ക് നേരെ തെറ്റായ സമീപനം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. സ്ത്രീകളെ അദ്ദേഹം റൂമിലേക്ക് വിളിച്ച് സ്പര്‍ശിച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്.
റെന്നാര്‍ഡിനെതിരെയുള്ള ആരോപണങ്ങളെകുറിച്ച് ഉപപ്രധാനമന്ത്രിയുടെ ഓഫീസിന് വിവരമുണ്ടെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ റെന്നാര്‍ഡിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്കില്ലെന്ന് ക്ലഗ് ഉറപ്പിച്ച് പറഞ്ഞു. തന്റെ അഭിമാനം തകര്‍ക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് റെന്നാര്‍ഡ് വാര്‍ത്താലേഖകരോട് പറഞ്ഞു.