നാഗാലാന്റ്,മേഘാലയ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെണ്ണല്‍ 28ന്‌

Posted on: February 23, 2013 4:46 pm | Last updated: February 23, 2013 at 8:01 pm

 

meghalaya votingകൊഹിമ:.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഘാന്റ് നിയമ സഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. മേഘാലയില്‍ 88 ശതമാനവും നാഘാലാന്റില്‍ 83.27 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോണ്‍ഗ്രസും പി.എ സാങ്മയുടെ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലാണ് കടുത്ത മല്‍സരം. നാഗാലാന്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ഈ മാസം 28നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടക്കുക. മേഘാലയില്‍ 345ഉം നാഗാലാന്‍രില്‍ 188ഉം സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ട്. ഇരു സംസ്ഥാനങ്ങളിലും 60 സീറ്റുകളിലേക്കാണ് മല്‍സരംനടന്നത്. നാഗാലാന്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരണം കണക്കിലെടുത്ത് ഒരു നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി തെരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.നാഗാലാന്റില്‍ 11,93384 വോട്ടുകളാണ് ഉള്ളത്. ഇതില്‍ 6,0331 പേര്‍ പുരുഷന്മാരാണ്. എന്നാല്‍ മേഘാലയില്‍ 15,03,907 വോട്ടുകളില്‍ 7,59,608 വോട്ടുകളും സ്ത്രീകളുടേതാണ്.