ട്രെയിന്‍ പാളം തെറ്റി: കൊങ്കണ്‍ പാതയില്‍ ഗതാഗത തടസ്സം

Posted on: February 23, 2013 3:45 pm | Last updated: February 23, 2013 at 3:46 pm

മഹാരാഷ്ട്ര: ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന്  തുടര്‍ന്ന് കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. മഹാരാഷ്ട്രയിലെ ടെന്നില്‍ മംഗളാ ലക്ഷ്വദീപ് എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ എട്ട് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. കുര്‍ള തിരുവനന്തപുരം നേത്രാവതി എക്‌സ്്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം മംഗളാ എക്‌സ്പ്രസ്, കുര്‍ള കൊച്ചുവേളി ഗരീബീരഥ് എക്‌സ്പ്രസ്, ഖൊരക്പൂര്‍ തിരുവന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് എന്നിവയാണ് വൈകി ഓടുന്ന ട്രെയിനുകള്‍.