ചെന്നൈ ടെസ്റ്റ്: ഓസ്‌ട്രേലിയ 380ന് പുറത്ത്

Posted on: February 23, 2013 3:15 pm | Last updated: February 23, 2013 at 3:15 pm

R.ashwinചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 380 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ ആര്‍.അശ്വിന്‍ ഏഴ് വിക്കറ്റ് നേടി ബൗളിംഗ് നിരയില്‍ തിളങ്ങി. രവീന്ദ്ര ജഡേജ രണ്ടും ഹര്‍ഭജന്‍ സിംങ് ഒരു വിക്കറ്റും നേടി. ഓസീസ് നിരയില്‍ വാര്‍ണര്‍(59),ഹെന്റിക്(68) മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. ഏഴ് വിക്കറ്റിന് 316 റണ്‍സുമായി കളത്തിലിറങ്ങിയ ഓസീസിന്റെ വാലറ്റ നിരയെ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഏറെ പ്രയാസപ്പെട്ടു.