മേഘാലയ, നാഗാലാന്‍ഡ് ഇന്ന് ബൂത്തിലേക്ക്

Posted on: February 23, 2013 11:23 am | Last updated: February 23, 2013 at 11:23 am

imagesവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയും നാഗാലാന്‍ഡും ഇന്ന് ബൂത്തിലേക്ക്. നിരോധിത ഗോത്ര സംഘടനയായ എച്ച് എന്‍ എല്‍ സി പ്രഖ്യാപിച്ച 36 മണിക്കൂര്‍ ബന്ദിനിടെയാണ് മേഘാലയ വോട്ടെടുപ്പിനൊരുങ്ങുന്നത്. ഗോത്ര വിഭാഗത്തിന് സ്വാധീനമുള്ള ഏഴ് ജില്ലകളിലാണ് ഇന്നലെ വൈകീട്ട് ആറ് മുതല്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ഇതേത്തുടര്‍ന്ന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. അറുപതംഗ മേഘാലയ നിയമസഭയിലേക്ക് 345 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.