Connect with us

Palakkad

അഞ്ച് വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

Published

|

Last Updated

പാലക്കാട്: ജില്ലയിലെ നാല് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.
കപ്പൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് മാവറ, 15 ാം വാര്‍ഡായ കുമരനല്ലൂര്‍, വടകരപ്പതി പഞ്ചായത്തിലെ 13 ാം വാര്‍ഡ് മേനോന്‍പാറ, കൊടുവായൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കരുവന്നൂര്‍ത്തറ, നെല്ലിയാമ്പതി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പുലയമ്പാറ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.
മാവറ മണ്ഡലത്തില്‍ 1350 വോട്ടര്‍മാരുണ്ട്. വി വി ഉമ്മര്‍ (സ്വതന്ത്രന്‍), കെ പി മുഹമ്മദാലി (സ്വതന്ത്രന്‍), സി എച്ച് ഷൗക്കത്തലി മാസ്റ്റര്‍ (യു ഡി എഫ്) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കുമരനെല്ലൂര്‍ പട്ടികജാതി വനിതാ സംവരണ മണ്ഡലമാണ്. 1,298 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. രജിത (സ്വതന്ത്ര), രുഗ്മിണി (ഐ യു എം എല്‍) എന്നിവരാണ് മത്സരാര്‍ഥികള്‍. വനിതാ സംവരണ മണ്ഡലമായ മേനോന്‍പാറയില്‍ കര്‍പ്പകവല്ലി (ബി ജെ പി), ഗീത (യു ഡി എഫ്), വി പത്മ (സി പി എം), ആര്‍ ബേബി (സ്വതന്ത്ര) എന്നിവരാണ് മത്സരിക്കുന്നത്. 904 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കരുവന്നൂര്‍ത്തറയില്‍ 960 വോട്ടര്‍മാരുണ്ട്. കെ ആറു, എം കുമാരന്‍, സി കേലുക്കുട്ടി ( സ്വതന്ത്രര്‍) എന്നിവരാണ് മത്സരാര്‍ഥികള്‍. പട്ടികജാതി സംവരണ മണ്ഡലമാണ്. പുലയമ്പാറ പട്ടികജാതി വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 333 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ കെ പൊന്നു (കേരള കോണ്‍ എം), വി എസ് രജ്ഞിനി (സി പി എം) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
മാവറയില്‍- ഇസ്‌ലാഹിയ ഓര്‍ഫനേജ് ബില്‍ഡിംഗ്്, മാവറ സാംസ്‌കാരിക നിലയം ; കുമരനല്ലൂരില്‍ – ജി എച്ച് എസ്, സിറാജുല്‍ ഇസ്‌ലാം മദ്‌റസ ; മേനോന്‍പാറ – ജി യു പി എസ് (തെക്കുഭാഗം), ജി യു പി എസ് (വടക്കുഭാഗം) ; കരുവന്നൂര്‍തറ – ഗ്രാമപഞ്ചായത്ത് ലൈബ്രറി ബില്‍ഡിംഗ്്, ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ; പുലയമ്പാറ – ഓറഞ്ച് ആന്‍ഡ് വെജിറ്റബ്ള്‍ ഫാമിന് അടുത്തുള്ള അങ്കണ്‍വാടി എന്നിവയാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍.
തൃത്താല കൃഷി അസി.ഡയറക്ടര്‍, ചിറ്റൂര്‍ അസി. കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍, ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍, നെല്ലിയാമ്പതി ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ സൂപ്രണ്ട് എന്നിവര്‍ യഥാക്രമം കപ്പൂര്‍, വടകരപ്പതി, കൊടുവായൂര്‍, നെല്ലിയാമ്പതി പഞ്ചായത്തുകളിലെ റിട്ടേണിംഗ് ഓഫീസര്‍മാരാണ്. വോട്ടെണ്ണല്‍ ഈമാസം 22 ന് നടക്കും.

Latest