Connect with us

International

നേപ്പാളില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കും

Published

|

Last Updated

കാഠ്മണ്ഡു: ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പ് സര്‍ക്കാറുണ്ടാക്കാന്‍ നേപ്പാളില്‍ പാര്‍ട്ടികള്‍ ധാരണയിലെത്തി. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുക്കിയത്. മെയ് മാസത്തോടെ തിരഞ്ഞെടുപ്പ് നടത്താനും ഇവര്‍ ധാരണയിലെത്തിയിട്ടുണ്ട്. സി പി എന്‍ മാവോയിസ്റ്റ്, നേപ്പാളി കോണ്‍ഗ്രസ്, സി പി എന്‍ യു എം എല്‍, ജോയിന്റ് മധേസി ഫ്രണ്ട് പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഖില്‍ രാജ് രഗ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനമായത്. സര്‍ക്കാറിന്റെ ചുമതല പ്രധാനമായും മെയ് അവസാനത്തോടെ അസംബ്ലി തിരഞ്ഞെടുപ്പ് നടത്തലാണെന്ന് നേപ്പാളി കോണ്‍ഗ്രസ് സെക്രട്ടറി പ്രകാശ് മാന്‍ സിംഗ് പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് പ്രധാന പാര്‍ട്ടകളില്‍ നിന്നുള്ള രണ്ട് പേരെ ഉള്‍പ്പെടുത്തി എട്ട് അംഗങ്ങളുള്ള ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്.

Latest