വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സ്റ്റേ ചെയ്തു

Posted on: February 18, 2013 3:40 pm | Last updated: February 23, 2013 at 6:30 pm
SHARE

10TH_SUPREME_COURT_1079055gബംഗളൂരു:  കാട്ടുകൊള്ളക്കാരന്‍വീരപ്പന്റെ നാല് കൂട്ടാളികളുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വധശിക്ഷ സ്‌റ്റേ ചെയ്യാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ബുധനാഴ്ച വരെയാണ് സ്റ്റേ. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. വീരപ്പന്റെ കൂട്ടാളികളായിരുന്ന ജ്ഞാനപ്രകാശം, മീശേക്കര്‍ മദയ്യ, സൈമണ്‍, ബിലവേന്ദ്ര എന്നിവര്‍ക്കാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്.

കര്‍ണാടകത്തിലെ പാലാര്‍ എന്ന സ്ഥലത്ത് 1993ല്‍ കുഴി ബോംബ് സ്‌ഫോടനത്തില്‍ 21 പോലീസുകാരെ വധിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്‌