ശുക്കൂര്‍ വധക്കേസ്; ജയരാജന്‍ അടക്കം 14 പേര്‍ക്ക് ജാമ്യം

Posted on: February 18, 2013 3:03 pm | Last updated: February 23, 2013 at 6:30 pm

thumb

കണ്ണൂര്‍ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കം 14 പേര്‍ക്ക് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി ഏപ്രില്‍ ആറിലേക്ക് മാറ്റി. ജില്ലാ ജഡ്ജി വി ഷര്‍സിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ 33ാം പ്രതിയായ ഡി.വൈ.എഫ്. ഐ നേതാവ് ടി. വി രാജേഷ് എം.എല്‍.എക്ക് നിയമസഭാ സമ്മേളനത്തിലായതിനാല്‍ സമന്‍സ് കൈപ്പറ്റാനായില്ല. 2012 ഫെബ്രുവരി 20 നാണ് എം.എസ്.എഫ് നേതാവായ ശുക്കൂര്‍ വധിക്കപ്പെട്ടത്.