വെരിറ്റോയുടെ എക്‌സിക്യുട്ടീവ് എഡിഷന്‍ വിപണിയില്‍

Posted on: February 18, 2013 1:34 pm | Last updated: February 18, 2013 at 1:34 pm

337903-mahindra-mahindra-unveils-verito-executive-edition-sedan-at-7-75-lakh

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സെഡാന്‍ മോഡലായ വെരിറ്റോയുടെ എക്‌സിക്യൂട്ടീവ് എഡിഷന്‍ പുറത്തിറങ്ങി. 7.75 ലക്ഷം രുപയാണ് ഡല്‍ഹി എക്‌സ് ഷോറും വില. ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 21.03 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ആകര്‍ഷകമായ മാറ്റങ്ങളോടെയാണ് എക്‌സിക്യുട്ടീവ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്റീരിയലിലും എക്‌സറ്റീരിയലിലുമെല്ലാം ഇത് പ്രകടമാണ്. പേള്‍ വൈറ്റാണ് എക്‌സിക്യുട്ടീവ എഡിഷന്റെ നിറം. ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സംവിധാനം, ബ്ലൂട്ടൂത്ത് എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, അലോയ് വീല്‍, എക്‌സിക്യൂട്ടീവ് എഡിഷന്‍ ബാഡ്ജിങ്, ബോഡി ഗ്രാഫിക്‌സ് തുടങ്ങിയവയും പ്രത്യേകതകളാണ്.