നിങ്ങളുടെ മോണിറ്ററും ടച്ച്‌സ്‌ക്രീന്‍ ആക്കാം!!

Posted on: February 18, 2013 1:22 pm | Last updated: February 18, 2013 at 1:22 pm

ടെച്ച് സ്‌ക്രീനുകളുടെ കാലമാണിത്. മൊബൈല്‍ ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെ എല്ലാം ടച്ച്. ഡസ്‌ക് ടോപ്പ് പി സികള്‍ക്കായി ടച്ച് സ്‌ക്രീന്‍ മോണിറ്ററുകള്‍ വരെ വിപണിയില്‍ സജീവമാണ്. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സാധാരണ മോണിറ്ററിനെ ടച്ച് സ്‌ക്രീന്‍ ആക്കി മാറ്റാന്‍ സാധിച്ചാലോ? അതിശയിക്കേണ്ട അതിനുള്ള സംവിധാനവും ലഭ്യമായിക്കഴിഞ്ഞു.
ഹാന്‍ഡ്‌മേറ്റ് പെന്‍ എന്ന സങ്കേതമാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവില്‍ വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാത്രമേ ഇത് പിന്തുണക്കുകയുള്ളൂ. ഒരു റസീവറും ടച്ച് സ്‌ക്രീന്‍ മോണിറ്ററുകള്‍ക്കായുള്ള സ്റ്റൈലസ് പേനയും അടങ്ങിയതാണ് ഹാന്‍മേറ്റ് പെന്‍. അള്‍ട്രാ സൗണ്ട്, ഇന്‍ഫ്രാറെഡ് ടെക്‌നോളജി ഉപയോഗിച്ചാണ് ഇതിന്റേ പ്രവര്‍ത്തനം.